മാനന്തവാടി: ദീർഘകാലം മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ശുശ്രൂഷകനായിരുന്ന ഇടവക മുത്താറിമൂല ചിറക്കാട്ട് യോഹന്നാൻ (92) നിര്യാതനായി. ഭാര്യ: പരേതയായ റാഹേൽ. മക്കൾ: മിനി, എൽദോ, മേരി, വർഗീസ്. മരുമക്കൾ: മത്തായി, ബീന, മേരി, പരേതനായ ബേബി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.