ശ്രീകണ്ഠപുരം: സ്വാതന്ത്ര്യ സമര സേനാനി പരേതനായ അയ്യങ്കാനാൽ ജോസഫിന്റെ (കുഞ്ഞേട്ടൻ) മകൻ കാവുമ്പായിയിലെ അയ്യങ്കാനാൽ തോമസ് (മാമച്ചൻ-76) നിര്യാതനായി. ഭാര്യ: ലൈസ (മിഡിലാക്കയം കുളിരാനിയിൽ കുടുംബാംഗം). മക്കൾ: വിമല, ഫാ. ജോമോൻ (ജനറൽ കൗൺസിലർ, എം.എസ്ടി), ബിനോയി, വിൻസെന്റ് (അബുദാബി). മരുമക്കൾ: വിൽസൺ കല്ലൂര്‍ (പെരുമ്പടവ്), സൗമ്യ അതിർത്തിമുക്കിൽ (ചുണ്ടപ്പറമ്പ്), സിനി വലിയപറമ്പിൽ (അമ്പലവയൽ).
സഹോദരങ്ങൾ: സിസ്റ്റർ ഇന്നസെന്റ് അയ്യങ്കാനാൽ എം.എസ്.എം.ഐ (വിമല കോൺവെന്റ്, കുന്നലാടി), അഗസ്റ്റിൻ (റിട്ട. മുഖ്യാധ്യാപകൻ, കമ്പല്ലൂർ), ഫാ. ജോർജ് അയ്യങ്കാനാൽ എസ്ജെ (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ലിസിഗിരി ചെറുപുഷ്പം പള്ളിയിൽ.