പാനൂർ: കല്ലിക്കണ്ടിയിലെ ടി.കെ.സി. അഹമ്മദ് മാസ്റ്റർ (71) നിര്യാതനായി. ടി.കെ. പക്രൻ മൗലവിയുടെയും പുത്തൻവീട്ടിൽ ആയിശു ഹജ്ജുമ്മയുടെയും മകനാണ്. മർക്കസ് ദഅവ, കെ.എൻ.എം യൂനിറ്റ് പ്രസിഡന്റ്, മണ്ഡലം ജോയന്റ് സെക്രട്ടറി, ജില്ല ജോയന്റ് സെക്രട്ടറി, പാറാൽ ദാറുൽ ഇർഷാദ് കോളജ് കമ്മിറ്റി മെംബർ, പാനൂർ ഏരിയ സകാത്ത് ഫൗണ്ടേഷൻ ജോയന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കല്ലിക്കണ്ടി ഇർഷാദ് സ്ഥാപനങ്ങളുടെ സ്ഥാപകരിൽ പ്രധാനിയാണ്. കല്ലിക്കണ്ടി പാറേമ്മൽ യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു.
ഭാര്യ: സഫിയ. മക്കൾ: ഹബീബ, മുഹ്സിൻ, ഹസീന, മുഫീദ (വാണിമേൽ മുസ്ലിം യു.പി സ്കൂൾ). മരുമക്കൾ: മഹറൂഫ് ഡി.പി വേൾഡ്-ദുബൈ), നഫ്ല, ഫാസിൽ പാനൂർ (ഖത്തർ), മുസ്തഫ വാണിമേൽ (ഖത്തർ). സഹോദരങ്ങൾ: ഇസ്ഹാഖലി, കദീശ, പരേതനായ ടി.കെ.സി. മൂസ.