പഴയങ്ങാടി: എരിപുരം ചെങ്ങൽ പഴയ ജെ.ടി.എസിന് സമീപം റയ്യാനിലെ എം.പി. ആയിഷ ഹജ്ജുമ്മ (71) നിര്യാതയായി. മാട്ടൂൽ നോർത്ത് സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ വി.എം. അബ്ദുൽ കരീം ഹാജി. മക്കൾ: എം.പി. സക്കരിയ (ഖത്തർ), എം.പി. റംലത്ത്ബി, എം.പി. സലീം (അബൂദബി), എം.പി. റഹ്മത്ത്, എം.പി. മുനീർ (യു.എ.ഇ), എം.പി. അഷ്റഫ് (ഖത്തർ), എം.പി. സാജിദ്, എം.പി. ഖൈറുന്നിസ (ദുബൈ), എം.പി. നസീമ. മരുമക്കൾ: നജ്മ (ചെറുകുന്ന് പള്ളിക്കര), എ. അബ്ദുൽമജീദ് (വളപട്ടണം), ഷംസിയ (മാട്ടൂൽ സൗത്ത്), ശാക്കിറ (തെക്കുമ്പാട്), പി.വി. ശാക്കിറ, സഹല (ഇരുവരും മാട്ടൂൽ സൗത്ത്), മഹബൂബ് ഒടിയിൽ (ഏഴിലോട്), ഇ.കെ.പി. ഫൈസൽ (ദുബൈ), പരേതനായ മൈലാഞ്ചിക്കൽ നാസർ.
സഹോദരങ്ങൾ: എം.പി. ഇക്ബാൽ (ഖത്തർ), എം.പി. സുബൈർ, എം.പി. സിദ്ദീഖ്, സൈനബ, സുബൈദ, നഫീസ, ഹഫ്സത്ത്.