എടക്കാട്: കിഴുത്തള്ളി ലക്ഷ്മി നിവാസിൽ എ.പി. പ്രകാശൻ (60)നിര്യാതനായി. സിനിമാ-നാടക നടി കണ്ണൂർ ശ്രീലതയുടെ ഭർത്താവാണ്. ആത്മപ്രകാശം, സാരസ്വതം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരേതരായ ജനതാദൾ നേതാവ് എ.പി. കൃഷ്ണന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: എ.പി. പ്രഭ, എ.പി. സുരേഷ് ബാബു (ജനതാദൾ എസ് സംസ്ഥാന എക്സിക്യൂട്ടിവ് മെംബർ), സന്തോഷ്, സജിത, മഹേഷ്, എ.പി. രാഗേഷ് (ജനതാദൾ എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), പരേതരായ എ.പി. ഹരിദാസൻ, എ.പി. ശിവൻ. പൊതുദർശനം രാവിലെ എട്ടു മുതൽ 11 മണി വരെ കിഴുത്തള്ളിയിലെ സ്വവസതിയായ ലക്ഷ്മി നിവാസിൽ. സംസ്കാരം വ്യാഴാഴ്ച 11ന് പയ്യാമ്പലത്ത്.