വില്യാപ്പള്ളി: മുസ്ലിം ലീഗ് നേതാവും വില്യാപ്പള്ളി മഹല്ല് പ്രസിഡന്റും മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിറ സാന്നിധ്യവുമായ രാമത്ത് ആർ. യൂസുഫ് ഹാജി (76) നിര്യാതനായി. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ, കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ്, വില്യാപ്പള്ളി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ, വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പി.കെ.സി. റുഖിയ. മക്കൾ: ഹാരിസ് (ദുബൈ), സാജിദ് (വൈശ്യ ബാങ്ക്), സുഹൈൽ (ദുബൈ). മരുമക്കൾ: സെലീന, ജസീല, ജുമാന.