തൃപ്രയാർ: ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി അജ്ഞാത വാഹനമിടിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു. വലപ്പാട് ബീച്ച് കൊല്ലാമ്പി വീട്ടിൽ കരുണാകന്റെ മകൻ അരവിന്ദൻ (53) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഏങ്ങണ്ടിയൂർ സൗപർണിക ഓഡിറ്റോറിയത്തിനു മുന്നിലെ ദേശീയപാതയുടെ സർവിസ് റോഡിലാണ് സംഭവം. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അരവിന്ദനോടൊപ്പം ഭാര്യ രജനിയുമുണ്ടായിരുന്നു. ഇവർ തലക്ക് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മക്കൾ: അജിത്ത്, അഭിജിത്ത്.