കാസർകോട്: ചട്ടഞ്ചാൽ മഹിനാബാദിനടുത്ത് താമസിക്കുന്ന പഴയകാല മദ്റസ അധ്യാപകൻ എച്ച്. മുഹമ്മദ് കുഞ്ഞി (90) നിര്യാതനായി. പരേതരായ ഹസൻ കുട്ടി തെക്കിലിന്റെയും ആയിഷയുടെയും മകനാണ്. തെക്കിൽ, ബേവിഞ്ച മദ്റസയിലെ പഴയകാല അധ്യാപകനായിരുന്നു.
ഭാര്യ: നഫീസ. മക്കൾ: സുഹറ, ആയിഷ, ഖദീജ, ഇന്നാമു (കച്ചവടം), ജമീല, സൈനബ, കരീം (അധ്യാപകൻ, എമിൻ ഇന്റർനാഷനൽ അക്കാദമി, കുണിയ). മരുമക്കൾ: ഹസൈനാർ എതിർത്തോട്, ഖാദർ ഹാജി ആദൂർ, ഹംസ ബെണ്ടിച്ചാൽ, അഹ്മദ് തളങ്കര (ദുബൈ), നൂറുദ്ദീൻ അസ്ഹരി (അധ്യാപകൻ, ചട്ടഞ്ചാൽ മദ്റസ), മുനവ്വിറ, സാജിദ (അധ്യാപിക, എം.ഐ.സി സ്കൂൾ).