മുക്കം: ബി.ജെ.പി ദേശീയ കൗൺസിൽ അംഗവും മുൻ കോഴിക്കോട് ജില്ല പ്രസിഡന്റുമായ ചേറ്റുർ ബാലകൃഷ്ണൻ മാസ്റ്റർ (80) മുക്കം അമ്പലക്കണ്ടിയിലെ വസതിയിൽ നിര്യാതനായി.
രണ്ടു തവണ മുക്കം പഞ്ചായത്ത് അംഗം, മുക്കം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ഗ്രാമീൺ ബാങ്ക് ഡയറക്ടർ, കേന്ദ്ര സർക്കാർ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗം, പ്രതീക്ഷാ സ്പെഷൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കും വടകര പാർലമെന്റ് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്കും മത്സരിച്ചിരുന്നു. മലയമ്മ എ.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്.
ഭാര്യ: പത്മാവതി (റിട്ട. അധ്യാപിക, ഉണ്ണികുളം ജി.യു.പി സ്കൂൾ). മക്കൾ: സി.ബി. ബിനോജ് (അധ്യാപകൻ, കോഴിക്കോട് സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ), സി.ബി. അനൂപ്. മരുമകൾ: ഡോ: സിനി ബിനോജ് (പ്രഫ. പ്രോവിഡൻസ് കോളജ് കോഴിക്കോട്).
സഹോദരങ്ങൾ: എടക്കണ്ടിയിൽ ജാനകി അമ്മ (മണാശ്ശേരി), ചോലയിൽ തങ്കം, ചേറ്റൂർ മാധവൻ (റിട്ട. അധ്യാപകൻ ആർ.ഇ.സി.ജി.വി.എച്ച്.എസ്.എസ്), കച്ചേരി ശാന്തകുമാരി, ചേറ്റൂർ സദാനന്ദൻ (റിട്ട. അധ്യാപകൻ, മലയമ്മ എ.യു.പി സ്കൂൾ), പരേതരായ ആയിക്കോട്ടുമ്മൽ പാർവതി അമ്മ (കിഴക്കോത്ത്), കൈതോട സരോജിനി അമ്മ (മടവൂർ).