കീഴുപറമ്പ്: തൃക്കളയൂർ ചേരിക്കുമ്മൽ പരേതനായ കണ്ണൻ കുട്ടിയുടെ ഭാര്യ ഉണ്ണി കാക്ക (88) നിര്യാതയായി.
മക്കൾ: ഗോപാലൻ, കൃഷ്ണൻ കുനിയിൽ (വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി), ഹരിദാസൻ (കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്).
മരുമക്കൾ: തങ്ക (ഊർങ്ങാട്ടിരി), ദേവകി പത്തനാപുരം (അംഗൻവാടി ഹെൽപർ), ചന്ദ്രിക നീലേശ്വരം (സാക്ഷരതാ പ്രേരക്, അരീക്കോട് ബ്ലോക്ക്).
സഹോദരങ്ങൾ: സരോജിനി (കളപ്പാറ), കുഞ്ഞി (കുനിയിൽ), മങ്ക (തിരുവമ്പാടി), പരേതരായ നീലാണ്ടൻ, കുമ്മിണി നാഗൻ, കീരൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പുളിയാപറമ്പ് കുടുംബ ശ്മശാനത്തിൽ.