ചട്ടിപ്പറമ്പ: മുസ്ലിം ലീഗ് നേതാവ് കിളിയമണ്ണിൽ അബൂബക്കർ ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ: അസ്ലം അലി (ചട്ടിപ്പറമ്പ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), മുഹമ്മദ് അലി, സമീർ അലി, ജാബിർ അലി, മുഹ്സിന, മുസൈന. മരുമക്കൾ: ഫജ്നി, ആബിദ, ജസീദ ഫർസത്ത് (അധ്യാപിക, കോട്ടൂർ എ.കെ.എം.എച്ച്.എസ്), ഷഹല, റഷീദ് വില്ലൻ (പറങ്കിമൂച്ചിക്കൽ), നൗഷാദ് (തലപ്പാറ).
സഹോദരങ്ങൾ: പരേതനായ അബ്ദുറസാഖ്, ഷരീഫ് (റിട്ട. പ്രധാനാധ്യാപകൻ, കെ.എസ്.കെ.എം.യു.പി സ്കൂൾ ചെറുകുളമ്പ്), പരേതയായ മൈമൂന, ഖദീജ.