കോഴിക്കോട്: പ്രശസ്ത എല്ലുരോഗ വിദഗ്ധനും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് എല്ലുരോഗ വിഭാഗം മേധാവിയുമായിരുന്ന ഡോ. ജോർജ് ഇട്ടി (78) അന്തരിച്ചു.
വെല്ലൂരിലായിരുന്നു അന്ത്യം. വിരമിച്ച ശേഷം വടകര സഹകരണ ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു. കൊടൽ സി.എസ്.ഐ മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ബോർഡ് സെക്രട്ടറി, സി.എസ്.ഐ ഉത്തര കേരള മഹാ ഇടവക കൗൺസിൽ അംഗം, മഹാ ഇടവക മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള മഹാ ഇടവക കൗൺസിൽ ചെയർപേഴ്സൻ, സി.എസ്.ഐ ചെന്നൈ സിനഡ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, നടക്കാവ് സിഎസ്ഐ സെന്റ് മേരീസ് ചർച്ച് പാസ്റ്ററേറ്റ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ: ആനി ജോർജ്.
മക്കൾ: ഡോ. ഇജി ഏബ്രഹാം ജോർജ് (സെന്റ് ലൂയിസ്, അമേരിക്ക), ഡോ. ഡോണ എലിസബത്ത് ജോർജ് (സൈക്യാടി വിഭാഗം മേധാവി, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ്). മരുമക്കൾ: ഡോ. പ്രീത ജോർജ് (അമേരിക്ക), ഡോ. സക്കറിയ മാത്യു (വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ്). മൃതദേഹം ഞായറാഴ്ച വൈകിട്ട് അത്താണിക്കലിലെ വസതിയിൽ കൊണ്ടുവരും. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് നടക്കാവ് സി.എസ്.ഐ സെന്റ് മേരീസ് ഇംഗ്ലീഷ് ചർച്ചിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.