ആനക്കയം: പന്തല്ലൂർ മഹല്ല് പ്രസിഡന്റ് ഊത്താലകുണ്ടിലെ മദാരി കുറ്റിക്കാട്ടിൽ കുഞ്ഞി മുസ്ലിയാർ (95) നിര്യാതനായി. താജുൽ ഇസ്ലാം മദ്റസയുടെ സ്ഥാപകനും നീണ്ട 53 വർഷം അധ്യാപകനുമായിരുന്നു.
ഭാര്യമാർ: പള്ളാട്ട് മേലേത്തൊടി ആയിഷ (നെല്ലിക്കുത്ത്), പരേതയായ മതാരി പുതുവീട്ടിൽ ആയിഷക്കുട്ടി (മുടിക്കോട്). മക്കൾ: മുഹമ്മദലി, അബ്ദുൽ ജലീൽ (റിട്ട. അധ്യാപകൻ), ഉമ്മുൽ ഹൈർ, മുഹമ്മദ് ബഷീർ ഫൈസി, മുഹമ്മദ് ഹാരിസ്, മുഹമ്മദ് സാദിഖ്, ത്വാഹ ഹുസൈൻ, മുഹമ്മദ് സ്വാലിഹ് (ഇരുവരും അധ്യാപകർ).
മരുമക്കൾ: കോട്ടക്കുത്ത് മാട്ടായിൽ ഹഫ്സ (നെല്ലിക്കുത്ത്), പാറമ്മൽ യൂസുഫ് ഫൈസി (നെന്മിനി), പൊട്ടേങ്ങൽ ഹവ്വാ ഉമ്മ (വള്ളുവങ്ങാട്), അരിപ്രത്തൊടി ഖദീജ (പട്ടിക്കാട്), കാളമ്പ്ര ഉമ്മുസൽമ (ആമക്കാട്), നിനക്കലരികിൽ ഉമ്മു ഹബീബ (മങ്കട), മുള്ളംമടക്കൽ ലുസ്ന (വള്ളുവങ്ങാട്).
ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പന്തല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.