ചെമ്മനാട്: കൊമ്പനടുക്കം ആലിച്ചേരിയിൽ താമസിക്കുന്ന എ. മുഹമ്മദ് അലി (71) എന്ന കുഞ്ഞിപ്പ നിര്യാതനായി. ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ മുൻ ഓഫിസ് ജീവനക്കാരനായിരുന്നു. നിലവിൽ മുസ്ലിം ലീഗ് രണ്ടാം വാർഡ് ട്രഷററായിരുന്നു. എസ്.വൈ.എസ് ചെമ്മനാട് ശാഖ പ്രസിഡന്റും കൂടിയാണ്. പരേതരായ അബ്ദുല്ല കല്ലുവളപ്പിന്റെയും സൈനബയുടെയും മകനാണ്.
ഭാര്യമാർ: മൈമൂന (കമ്പാർ), മൈമൂന ചെമ്മനാട്. മക്കൾ: ഫസലു റഹ്മാൻ (ദുബൈ), നിസാർ, സുൽഫ, സിയാദ് (ദുബൈ). മരുമക്കൾ: മൈമൂന പൊവ്വൽ, ജാസിറ ബേവിഞ്ച, ഹാരിസ് ആലംപാടി. സഹോദരങ്ങൾ: റുഖിയ പരവനടുക്കം, ഖദീജ ആലമ്പാടി, പരേതരായ അബ്ബാസ് ജനത (കൊല്ലമ്പാടി), അഹമ്മദ് കല്ലുവളപ്പ്, അബ്ദുൽ ഖാദർ.