തലശ്ശേരി: പ്രശസ്ത സംഗീതജ്ഞൻ കതിരൂർ ഉക്കാസ്മൊട്ട നൂർ വീട്ടിൽ വി.കെ. നൂറുദ്ദീൻ (75) നിര്യാതനായി. പരേതരായ മീത്തലകത്ത് മൊയ്ദീൻകുട്ടിയുടെയും വയലിൽ കോറോത്ത് (കണ്ടോത്ത്) സാറുമ്മയുടെയും മകനാണ്. സ്വന്തം വസതിയിൽ ‘നൂർ മ്യൂസിക്സ്’ എന്ന പേരിൽ സംഗീത പരിശീലനം നടത്തുന്നുണ്ട്. കേരള മാപ്പിള കലാ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
ഭാര്യ: മലിക്കറവിട അസ്മ. മകൻ: സമിയുദ്ദീൻ. മരുമകൾ: സൗദ. സഹോദരങ്ങൾ: പരേതരായ മറിയുമ്മ, ബദറുദ്ദീൻ.