കക്കാട്: ശാദുലിപ്പള്ളി മുനീറാസിൽ മാവിലാക്കണ്ടി അശ്രഫ് (66) നിര്യാതനായി. പരേതരായ മമ്മു-ആസീമ ദമ്പതികളുടെ മകനാണ്. അത്താഴക്കുന്ന് സ്വദേശിയാണ്. ദീർഘകാലം മൈസൂരു അന്തർശന്തയിൽ വ്യാപാരിയായിരുന്നു. കേരള മുസ് ലിം ജമാഅത്ത് കക്കാട് സർക്കിൾ വൈസ് പ്രസിഡന്റാണ്.
ഭാര്യ: വി.സി. സൈബുന്നിസ. മക്കൾ: മുബശ്ശിർ, മശ്ഹൂദ് (ഇരുവരും വ്യാപാരികൾ, അന്തർശന്ത), മുനീറ, മുഹ്സിന, മുശ്രിഫ. മരുമക്കൾ: മഹറൂഫ് (ദുബൈ), ശഫീർ (ഡ്രൈവർ), ജലാൽ (മസ്കത്ത്), മുബശ്ശിറ മശ്ഹുദ്, മുബശ്ശിറ മുബശ്ശിർ. സഹോദരങ്ങൾ: അബൂബക്കർ, നാസിർ, ബദറുദ്ദീൻ, ആയിശ, ഖദീജ.