എകരൂൽ: കപ്പുറം ശിവപുരം പഴയ മഹല്ല് ജമാഅത്ത് മുതവല്ലിയായിരുന്ന പരേതനായ നടുക്കണ്ടിയിൽ മൊയ്തീൻകോയ ഹാജിയുടെ ഭാര്യ ആയിശക്കുട്ടി (84) നിര്യാതയായി. മക്കള്: അബ്ദുൽ ഖാദർ (റിട്ട. അസോസിയേറ്റ് പ്രഫ, ഗവ. ആർട്സ് കോളജ് മീഞ്ചന്ത), അബ്ദുന്നാസർ നദ്വി, സഫിയ, അബ്ദുൽ ഗഫൂർ, ശരീഫ്, ത്വയ്യിബ. മരുമക്കൾ: ബുഷ്റ, ഫബിദ, കെ.സി. മുഹമ്മദ് (പന്നൂർ), അനിമോൾ, നൂറുന്നിസ, യൂസുഫ് (നവ് രത്ന ജ്വല്ലറി).
സഹോദരങ്ങൾ: മുഹമ്മദ് ചുണ്ടിക്കാട്ടുപൊയിൽ, ഖദീജ വട്ടത്ത് മണ്ണിൽ, ഹലീമ പിലാത്തോട്ടത്തിൽ, സൈനബ പൂക്കാട്ട്പുറായിൽ (കത്തറമ്മൽ), സി.കെ. ഫാത്തിമ (ചളിക്കോട്ടുമ്മൽ), സി.പി. ഹുസൈൻ, സി.പി. മൊയ്തീൻ കുട്ടി, സി.പി. അബ്ദുല്ല, പരേതനായ സി.പി. ജബ്ബാർ.