തലശ്ശേരി: സൈദാർപള്ളിക്ക് സമീപം അച്ചാരത്ത് റോഡിലെ യൂസുഹറിൽ കാത്താണ്ടി യൂസഫ് (74) നിര്യാതനായി. പരേതരായ പറക്കാട്ട് അബുവിന്റെയും കാത്താണ്ടി പാത്തൂട്ടിയുടെയും മകനാണ്. മുസ് ലിം ലീഗ് ടെമ്പിൾ വാർഡ് മുൻ പ്രസിഡന്റാണ്. ഭാര്യ: അറക്കൽ പറക്കാട്ട് സുഹറ. മക്കൾ: നൗഷാദ് (ദുബൈ), നസറീന, നാസിന, ഹാസിഫ് (ദുബൈ), നുസൈബ (ദുബൈ). മരുമക്കൾ: സലീം, ഷാഹുൽ ഹമീദ്, സജീർ (ഇരുവരും ദുബൈ), മുംതാസ്, ഫായിസ. സഹോദരങ്ങൾ: മഹമൂദ്, പരേതരായ മൂസ, അഹമ്മദ്, മൊയ്തു, ഇബ്രാഹിം, ആസിയ, അയിസു.