പയ്യന്നൂർ: കണ്ടോത്ത് മുക്കിലെ മാടക്ക നാരായണൻ (77) നിര്യാതനായി. സി.പി.ഐ വെള്ളൂർ ബ്രാഞ്ച് സെക്രട്ടറിയും ബി.കെ.എം.യു പയ്യന്നൂർ മണ്ഡലം ജോ. സെക്രട്ടറിയുമാണ്. ഭാര്യ: കണ്ടത്തിൽ തമ്പായി. മക്കൾ: രജനി, പ്രകാശൻ (നിർമാണ തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി പയ്യന്നൂർ മേഖല വൈസ് പ്രസിഡന്റ്), ഷൈനി (കുന്നരു). മരുമക്കൾ: സത്യൻ (ഡ്രൈവർ, കണ്ടോത്ത് മുക്ക്), സുജിന (പരത്തിക്കാട്), രവി (കുന്നരു). സഹോദരങ്ങൾ: കല്യാണി, കരുണാകരൻ, ദാമോദരൻ, പരേതയായ യശോദ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യഞ്ചാലിൽ.