പന്നിത്തടം: കോൺഗ്രസ് നേതാവും സഹകാരിയുമായ ടി.കെ. ശിവശങ്കരൻ (71) നിര്യാതനായി. പന്നിത്തടം നീണ്ടൂർ തെക്കൂട്ടുപറമ്പിൽ വീട്ടിൽ പരേതനായ കുഞ്ഞുണ്ണി എഴുത്തച്ഛന്റെയും പരേതയായ കാളിയമ്മയുടെയും മകനാണ്.
കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗം, തൃശൂർ ഡി.സി.സി സെക്രട്ടറി, കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ദീർഘകാലം പന്നിത്തടം ഐ.എൻ.ടി.യു.സി യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കടങ്ങോട് മൾട്ടിപർപ്പസ് സഹകരണ സംഘം സ്ഥാപകനും 20 വർഷം പ്രസിഡന്റുമായിരുന്നു. വടക്കാഞ്ചേരി കാർഷിക വികസന ബാങ്ക് ഡയറക്ടർ, തലപ്പിള്ളി സർക്കിൾ സഹകരണ യൂനിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവിൽ അത്താണി കാർത്തിക സഹകരണ മില്ല് പ്രസിഡന്റാണ്.
ഭാര്യ: വിജയകുമാരി. മക്കൾ: ശ്രീജിത്ത് (ഡി ആൻഡ് വി സൂപ്പർമാർക്കറ്റ് വെള്ളാറ്റഞ്ഞൂർ), ശ്രീരാജ് (കടങ്ങോട് മൾട്ടിപർപ്പസ് സഹകരണ സംഘം). മരുമക്കൾ: അശ്വതി (സഹകരണ ബാങ്ക് വേലൂർ), നീതു. സഹോദരങ്ങൾ: ലക്ഷ്മി, ഉണ്ണികൃഷ്ണൻ, നാരായണൻ, സുബ്രഹ്മണ്യൻ (കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, കടങ്ങോട് മൾട്ടിപർപ്പസ് സഹകരണ സംഘം ഡയറക്ടർ).