വളാഞ്ചേരി: വളാഞ്ചേരിയിലെ ആദ്യ കാല കോൺഗ്രസ് നേതാവ് ചെറുശോല ഇല്ലത്ത് നാരായണൻ മൂസത് (സി.എൻ. മൂസത് -80) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.
വീക്ഷണം ദിനപത്രത്തിന്റെ ജില്ല, പ്രാദേശിക ലേഖകനായും വളാഞ്ചേരി പ്രസ് ക്ലബ് രക്ഷാധികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി (റിട്ട. പെരിന്തൽമണ്ണ കാർഷിക വികസന ബാങ്ക്). മക്കൾ: നിധിൻ (ബംഗളൂരു), നിഖിൽ (എറണാകുളം).
മരുമക്കൾ: സിന്ദൂര (ആർക്കിടെക്ട്, ബംഗളൂരു) കീർത്തന (ഐ.ടി.എ എറണാകുളം). സഹോദരങ്ങൾ: സ്നേഹ പ്രഭ, പരേതയായ തങ്കമണി തമ്പാൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.