കാസര്‍കോട്: തളങ്കര ജദീദ് റോഡ് സ്വദേശിയും ചെര്‍ക്കള പൊടിപ്പള്ളത്ത് താമസക്കാരനുമായ ഷാഫി കൊട്ടയാടി (53) നിര്യാതനായി. സഹോദരങ്ങളായ ആയിഷയും ഹനീഫ് കൊട്ടയാടിയും അടുത്തിടെയാണ് മരിച്ചത്. ജദീദ് റോഡിലെ പരേതനായ കൊട്ടയാടി അബ്ദുല്ലയുടെയും ആയിഷാബിയുടെയും മകനാണ്.
ഭാര്യ: ഹസീന. മക്കള്‍: അസ്മീന ജാസ്മിന്, ഫാത്തിമ ജബിന്‍ (ദുബൈ), ദാവൂദ് (വിദ്യാർഥി). മരുമകന്: കബീര്‍ എരിയാല്‍. സഹോദരങ്ങള്‍: അഹ്മദ് കൊട്ടയാടി, ഇഖ്ബാല്‍ കൊട്ടയാടി (ബഹ്റൈന്‍), ഖദീജ, നഫീസ, മൈമൂന, സൈനബ, ഷാഹിന, പരേതരായ ആയിഷ, ഹനീഫ്.