മാവൂർ: പരേതനായ കോലാംവുറത്ത് അഹമ്മദ് ഹാജിയുടെ മകൻ കെ.വി. അബൂബക്കർ ഹാജി (72) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസ് കോൺട്രാക്ടർ, പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ, പള്ളിയോൾ നൂറുൽഹുദാ ജുമാമസ്ജിദ് ട്രഷറർ, മാവൂർ ജുമ മസ്ജിദ് കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. ദീർഘകാലം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ മരാമത്ത് പണികൾ നടത്തിയിരുന്നു.
ഭാര്യ: തയ്യിൽ സുബൈദ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് നൗഫൽ (ടെലികോം പ്രോജക്ട് മാനേജർ, നോക്കിയ, എറണാകുളം), മുനീബ, ഷമിത. മരുമക്കൾ: അബ്ദുല്ല എടവണ്ണപ്പാറ (റിട്ട. ഓഡിറ്റ് ഓഫിസർ, സിവിൽ സ്റ്റേഷൻ മലപ്പുറം), നൗഷാദ് കൊളമ്പലത്ത് മാനിപുരം (ഗൾഫ്), പി.കെ.സി. ആർസൂ ഫാബി കാരശ്ശേരി. സഹോദരങ്ങൾ: ആയിഷ പൂവാടി വാഴക്കാട്, ആമിന വാഴയൂർ, ഖദീജ തെങ്ങിലക്കടവ്, സൽമത്ത് ചെറുവാടി, ലത്തീഫ്, ബഷീർ (പുതുമ ടെക്സ്റ്റൈൽസ്, മാവൂർ). പരേതരായ അബ്ദുറഹ്മാൻ, മുഹമ്മദ്.