മട്ടന്നൂർ: മുൻകാല കോൺഗ്രസ് പ്രവർത്തകൻ മേറ്റടി മംഗലത്ത് വയൽ കണ്ണോത്ത് ഹൗസിൽ കൊയിറ്റി കുഞ്ഞിരാമൻ നമ്പ്യാർ (91) നിര്യാതനായി.
ഭാര്യ: പരേതയായ ഒ.കെ. ശ്രീദേവി അമ്മ. മക്കൾ: ഒ.കെ. ദിനേഷ്കുമാർ (എൽ.ഐ.സി. ഏജന്റ്, മട്ടന്നൂർ), പ്രമീള കുമാരി (സെക്രട്ടറി, ഇരിക്കൂർ അർബൻ കോ-ഓപ്പ്. സൊസൈറ്റി), ഒ.കെ. പ്രദീപ് കുമാർ (ബിസിനസ്), ഒ.കെ. പ്രസാദ് (മട്ടന്നൂർ നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്), ഒ.കെ. പ്രമോദ് കുമാർ (പി.ഡബ്ലിയു.ഡി കണ്ണൂർ), ഒ.കെ. പ്രശോഭ് (സിവിൽ പൊലീസ് ഓഫിസർ, മാലൂർ പൊലീസ് സ്റ്റേഷൻ), ഒ.കെ. പ്രജീഷ് കുമാർ (ഇരിക്കൂർ അർബൻ കോ-ഓപ്പ്. സൊസൈറ്റി), ഒ.കെ. പ്രജിത്ത് കുമാർ (മാനേജർ, യൂനിയൻ ബാങ്ക് കൂത്തുപറമ്പ്), ഒ.കെ. കൃഷ്ണകുമാർ (അസി. ഓഡിറ്റ് ഓഫിസർ സി ആൻഡ് എ.ജി. ബംഗളുരു).
മരുമക്കൾ: എൻ.കെ. രജനി (കുറ്റിയാട്ടൂർ), വിനോദൻ കൊക്കോടൻ (റിട്ട. കെ.എസ്.ഇ.ബി. കൈതേരി), അഞ്ജലി (മാങ്ങാട്ടിടം കിണറ്റിന്റവിട), ഷാഖി (പാനുണ്ട), ലിനിഷ (ചാവശ്ശേരി കട്ടേങ്കണ്ടം), മിഷ (മേറ്റടി), അമൃത (കക്കട്ടിൽ). സഹോദരൻ: കെ.കെ. രാഘവൻ നമ്പ്യാർ (ഉത്തിയൂർ).