ഇരിട്ടി: ഇരിട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഉൾപ്പെടെ മലയോര മേഖലയിലെ വിവിധ ഗവ. ആശുപത്രികളിൽ ഏറെക്കാലം സേവനമനുഷ്ഠിച്ച കീഴൂർ ജുമാസ്ജിദിനു സമീപത്തെ ഡോ. സി.കെ. രാമചന്ദ്രൻ (77) നിര്യാതനായി. ഉളിക്കൽ (പുറവയൽ), പേരാവൂർ, മട്ടന്നൂർ തുടങ്ങിയ ഗവ. ആശുപത്രികളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുഗത രാമചന്ദ്രൻ. മകൻ: ചഞ്ചൽ എസ്. ചന്ദ്രൻ (കെൽട്രോൺ). മരുമകൾ: സൂര്യ.