പരപ്പനങ്ങാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻ.സി.സി റോഡിലെ പള്ളിപറമ്പത്ത് അബ്ദുല്ലക്കോയ (56) നിര്യാതനായി. ദിവസങ്ങൾക്കുമുമ്പ് പരപ്പനങ്ങാടി താനൂർ റോഡിലെ ബി.ഇ.എം ഹയർസെക്കൻഡറി സ്കൂളിനടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. പിതാവ്: പരേതനായ മുഹമ്മദ് കോയ. മാതാവ്: പരേതയായ സൈനബ. സഹോദരങ്ങൾ: അഷറഫ്, അലി ഹാഷിം, അബൂബക്കർ സിദ്ദീഖ്, ഖദീജ, പരേതനായ ഹാറൂൺ റഷീദ്.