കുറ്റ്യാടി: മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റും കുറ്റ്യാടി മുസ്ലിം യതീംഖാന കമ്മിറ്റി പ്രസിഡന്റുമായ കക്കട്ടിൽ കുന്നുമ്മലിലെ പി. അമ്മദ് മാസ്റ്റർ (81) നിര്യാതനായി. ലീഗ് സംസ്ഥാന കൗൺസിലർ, കുന്നുമ്മൽ ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി, കടമേരി റഹ്മാനിയ അറബിക് കോളജ് കമ്മിറ്റി വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ മേഖല പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുകയായിരുന്നു. കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ, അരൂർ യു.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ല സഹകരണ ബാങ്ക് ഡയറക്ടർ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2001ൽ മേപ്പയൂർ നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
ഭാര്യ: കുഞ്ഞിപ്പാത്തു (കായക്കൊടി). മക്കൾ: ഷറഫുന്നിസ (വനിത മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി, അധ്യാപിക കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ), ഹഫ്സത്, ഷഹീദ, മുഹമ്മദ് സ്വാലിസ് (കുവൈത്ത്), മുഹമ്മദ് സ്വാബിർ (കുന്നുമ്മൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, ഐറിസ് എജുക്കേഷൻ സെന്റർ കുറ്റ്യാടി). മരുമക്കൾ: ജമാൽ എടക്കുടി (കടമേരി), ചാത്തോത്ത് മഹ്മൂദ് തൊട്ടിൽപാലം (ബഹ്റൈൻ), റിയാസ് കല്ലിക്കണ്ടി പാലേരി (അബൂദബി), നൂറ (ആയഞ്ചേരി), ബെൻസിയ (കടമേരി). സഹോദരൻ: പോക്കർ ഹാജി.