എരുമപ്പെട്ടി: കടങ്ങോട് റൈസ് മിൽ സെന്ററിനു സമീപം മുതുപറമ്പിൽ വീട്ടിൽ പരേതനായ താമിയുടെ മകൻ വേലായുധൻ (74) നിര്യാതനായി. റിട്ട. എസ്.ബി.ടി മാനേജരാണ്.
വെള്ളറക്കാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, സി.പി.എം കടങ്ങോട് ലോക്കൽ കമ്മിറ്റി അംഗം, കടങ്ങോട് പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ശോഭന. മക്കൾ: റിഷ്വിൻ (പൈലറ്റ്, ഇൻഡിഗോ എയർലൈൻസ്), രാകേഷ് (മാനേജർ, എസ്.ബി.ഐ). മരുമകൾ: അനുഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം പൊതുശ്മശാനത്തിൽ.