മങ്കട: തിരൂർക്കാട് പടിഞ്ഞാറേ പാടത്ത് താമസിക്കുന്ന ചോലക്കൽ അബ്ദുറഹ്മാൻ (83) നിര്യാതനായി. പട്ടേൽ എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ മെക്കാനിക്കൽ ഫോർമാനായി ദീർഘകാലം ജോലി ചെയ്തിരുന്നു.
ഭാര്യ: ആയിഷ ആലങ്ങാടൻ (കടന്നമണ്ണ). മക്കൾ: മുഹമ്മദ് ശരീഫ്, ഷൗക്കത്ത് ഹുസൈൻ (ഗൾഫ്), അഷറഫലി (അധ്യാപകൻ, എ.എം.എൽ.പി.എസ് പരിയാപുരം), നജ്മുദ്ദീൻ, പരേതയായ റഹ്മത്തുന്നിസ.
മരുമക്കൾ: രഹന (വേരുംപുലാക്കൽ), ജസീറ (കോഴിക്കോട്ടുപറമ്പ് ), മുബീന (കൂട്ടിൽ), സജ്ല (കടന്നമണ്ണ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് തിരൂർക്കാട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.