കൂത്തുപറമ്പ്: ശിവപുരം ടൗണിലെ ജാസ്മിനാസിൽ പി. അബൂബക്കർ ഹാജി (74) നിര്യാതനായി. ശിവപുരം ജുമാമസ്ജിദ് പ്രസിഡന്റാണ്. മുൻ മാലൂർ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമാണ്. ഭാര്യ: എ.പി. ജമീല. മക്കൾ: ജസീല, ജംഷീറ, ജാസ്മിൻ.
മരുമക്കൾ: നസീർ (കച്ചവടം ഇരിട്ടി), യൂസഫ് (ഗൾഫ്), അനസ്(ത്രീ സ്റ്റാർ വെജിറ്റബിൾ, ഇരിട്ടി). സഹോദരങ്ങൾ: മമ്മൂട്ടി, കാദർ, ഹമീദ്, അന്ത്രു, ആയിഷ, നബീസു.
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.