തിരുനാവായ: എടക്കുളത്തെ പൗരപ്രമുഖനും സുന്നി മഹല്ല് കമ്മിറ്റി പ്രസിഡന്റുമായ വള്ളിക്കാടൻ അസൈനാർ ഹാജി (80) നിര്യാതനായി.
കോട്ടക്കൽ ചെറുശ്ശോലയിലെ പരേതനായ വി.കെ. മൊയ്തീൻ ഹാജിയുടെ മകനാണ്. ഭാര്യ: ഖദിയാമു ഹജ്ജുമ്മ. മകൾ: ആയിശുമോൾ. മരുമകൻ: സി.വി. ഇബ്രാഹിം കുട്ടി ഹാജി എടക്കുളം (യു.എ.ഇ).
സഹോദരങ്ങൾ: അലി, ഫാത്തിമ, നഫീസ, ഖദിയാമു, പരേതരായ ബാപ്പു ഹാജി, കുഞ്ഞീതു ഹാജി, ഹംസ, ആയിശുമ്മു, ഇയ്യാത്തുമ്മു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എടക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.