മഞ്ചേരി: കാരക്കുന്ന് പുലത്ത് പരേതനായ കട്ടക്കാടൻ ഹൈദർ ഹാജിയുടെ മകൻ അബ്ദുൽ റഷീദ് (53) നിര്യാതനായി. മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്കൂൾ, കാസർകോട് കുഞ്ചത്തൂർ യു.ബി.എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
ഭാര്യ: മൈമൂന (അധ്യാപിക, ജി.എച്ച്.എസ്.എസ് കാരക്കുന്ന്). മക്കൾ: ഇബ്ത്തിസാം (ദുബൈ), ഇംതിയാസ്, ഇജ് ലാൽ, ഇബ്നാ തബസ്സും.
സഹോദരങ്ങൾ: ഫാത്തിമ, സുബൈദ, മുഹമ്മദ് അലി, അബ്ദുൽ മജീദ്, അബ്ദുല്ലത്തീഫ് ബസ്മല, അബ്ദുൽ ഗഫൂർ, മുഹമ്മദ് ശരീഫ്, അലി ഹസ്കർ (അൽഹസ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് പുലത്ത് മസ്ജിദുൽ ഫലാഹ് ഖബർസ്ഥാനിൽ.