മമ്പാട്: മമ്പാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് കാമ്പ്രത്ത് മുഹമ്മദാലിയുടെ ഭാര്യ കറളിക്കാട്ടിൽ നഫീസ (68) നിര്യാതയായി.
മക്കൾ: ഫിർദൗസ് ഖാൻ (മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി), ശിഹാബ് (മമ്പാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ്), ലുബ്ന. മരുമകൻ: ഹാരിസ് (കരുളായി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് മമ്പാട് പുത്തൻപള്ളി ഖബർസ്ഥാനിൽ.