എടക്കര (മലപ്പുറം): ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗവും മുൻ കേരള അമീറുമായ എം.ഐ. അബ്ദുൽ അസീസിന്റെ പിതാവും റിട്ട. പ്രധാനാധ്യാപകനുമായ നാരോക്കാവ് എം.കെ. ഇബ്രാഹിം മാസ്റ്റർ (93) നിര്യാതനായി. നാരോക്കാവ് ഐ.സി.ടി സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാനായിരുന്നു. പാലേമാട് വിവേകാനന്ദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖ്യശിൽപികളിൽ ഒരാളായിരുന്നു. എടക്കര മേഖലയിലെ വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
ഭാര്യമാർ: പരേതയായ ഖദീജ, ഖദീജ പരുത്തികുന്നൻ, റംലത്ത് (കുണ്ടുതോട്), റംലത്ത് (ഉപ്പട).
മറ്റു മക്കൾ: എം.ഐ. മുഹമ്മദലി സുല്ലമി (മുൻ പ്രിൻസിപ്പൽ, പാറാൽ അറബിക് കോളജ്), എം.ഐ. അബ്ദുറഹ്മാൻ (റിട്ട. ഇംഗ്ലീഷ് വിഭാഗം ലെക്ചറർ, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), അബ്ദുൽഹമീദ് (പ്രസിഡന്റ്, മുസ്ലിം ലീഗ് വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റി), എം.ഐ. അബ്ദുൽ ഗഫൂർ (അധ്യാപകൻ, അരീക്കോട്), എം.ഐ. അബ്ദുൽ റഷീദ് (വെൽഫെയർ പാർട്ടി മലപ്പുറം ജില്ല മുൻ പ്രസിഡന്റ്), എം.ഐ. അബ്ദുൽ ബഷീർ (അധ്യാപകൻ, ജി.എൽ.പി.എസ് മാമാങ്കര), സുബൈദ (റിട്ട. അധ്യാപിക, പാലേമാട് എസ്.വി.എച്ച്.എസ്.എസ്), ഫാത്തിമ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഉമ്മുസൽമ (റിട്ട. അധ്യാപിക), ഉമ്മുഹബീബ, ഉമ്മു റൈഹാന (അധ്യാപിക, ശാന്തപുരം സ്കൂൾ), സിദ്ദീഖുൽ അക്ബർ, അബ്ദുൽ ജലീൽ, ഉമ്മു ഹനീന, ഉമ്മു ഹസീന, ഉമ്മു റഷീദ, തസ്നി, ജാഫർ സാദിഖ്, അഡ്വ. അൻവർ (ഹൈകോടതി), ജൗഹർ, പരേതരായ അഷ്റഫ്, അബ്ദുൽ ജബ്ബാർ.
മരുമക്കൾ: സി.കെ. അബ്ദുല്ലക്കുട്ടി, ജാവീദ് ഇഖ്ബാൽ, അബ്ദുൽ റഷീദ്, അബ്ദുൽഹമീദ്, സലീം മമ്പാട്, നാസർ, ഫാസിൽ, ഷാബിർ, സൽമത്ത്, സുബൈദ, ഷഹർബാൻ, റുബീന, റസിയ, ഖമറുന്നീസ, റെജീന, നുസ്റത്തുന്നിസ, നസീബ, ഡോ. ഹമീദ.