തൃക്കരിപ്പൂർ: മലേഷ്യയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പൊറോപ്പാട്ടെ എം.ടി.പി. ഷാഹുൽ ഹമീദ് ഹാജി (56) മലേഷ്യയിൽ നിര്യാതനായി. മലേഷ്യൻ സർക്കാറിന്റെ ഉന്നത ബഹുമതിയായ ദാത്തോ പദവി നേടിയിട്ടുണ്ട്. പരേതനായ ദാത്തോ അബ്ദുൽ കരീം ഹാജിയുടെ മകനാണ്. ജോഹർ കെ.എം.സി.സി ഉപദേശകസമിതി ചെയർമാനായിരുന്നു. ഭാര്യ: എ.സി. ഖൈറുന്നിസ. മക്കൾ: നൂർ ആയിശ, ഫാത്തിമ. മരുമക്കൾ: ശഹബാസ് പടന്ന, ആഷിക് തൃശൂർ (ഇരുവരും മലേഷ്യ).