പഴയങ്ങാടി: വെങ്ങര നവത ക്ലബിന് സമീപത്തെ കക്കോപ്രത്ത് രാജൻ (75) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനാണ്. വെങ്ങര ഊർക്കഴകം കാഴ്ചക്കമ്മിറ്റി സെക്രട്ടറി, മാടായി സർവിസ് ബാങ്ക് മാനേജർ, കസ്തൂർബാ സ്മാരക വായനശാല ആൻഡ് ലൈബ്രറി സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.കെ. സുജാത (മാട്ടൂൽ). മക്കൾ: ജിഷ, ജിത, ജിജ. മരുമക്കൾ: ഗണേശൻ (കണ്ണപുരം), ഉണ്ണികൃഷ്ണൻ (വെങ്ങര), സുധി (അടുത്തില) സഹോദരങ്ങൾ: വസന്ത, പ്രകാശൻ, പരേതരായ കരുണാകരൻ, ചന്ദ്രൻ, കമല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വെങ്ങര സമുദായ ശ്മശാനത്തിൽ.