കുടുക്കിമൊട്ട: ഏച്ചൂർ കമാൽ പീടിക മാധവി നിലയത്തിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ കെ.പി. അച്യുതൻ (79) നിര്യാതനായി. നീർവേലിയിലെ പരേതരായ പൊക്കൻ മാസ്റ്ററുടെയും മാതുവിന്റെയും മകനാണ്. ഭാര്യ: സത്യഭാമ. മക്കൾ: സംവ്യ, സന്ദീപ് (അധ്യാപകൻ, ഫസലെ ഒമർ). മരുമക്കൾ: ശ്രീനാഥ് (കെ.എസ്.ഇ.ബി കണ്ണൂർ), ശ്രുതി. സഹോദരങ്ങൾ: ഗോവിന്ദൻ, സുധാകരൻ, ശോഭന, പരേതരായ കരുണാകരൻ, നിർമല.