വടകര: കസ്റ്റംസ് റോഡ് അന്‍സാറില്‍ സി. മഹമൂദ് (86) നിര്യാതനായി. സെയില്‍സ് ടാക്സ് ഡിപ്പാര്‍ട്മെന്റില്‍നിന്ന് ഓഫിസറായി വിരമിച്ച മഹമൂദ് കേരള നദ്വതുല് മുജാഹിദീന്‍ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും വടകര അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്കൂള്‍ ചെയര്‍മാനും മനാറുല്‍ ഇസ്ലാം സഭ മുന്‍ ജനറല്‍ സെക്രട്ടറിയുമാണ്.
ഭാര്യ: കുനുമാത്ത. മക്കള്‍: മുഖ്താര്‍ അഹമ്മദ് (ഖത്തര്‍), മുനീര്‍, റംല, സുമയ്യ, പരേതയായ റസിയ. മരുമക്കള്‍: ഹാരിസ്, ഉസ്മാന്, ശഹീദ, ജുമാന പരേതനായ മജീദ്.