കൽപറ്റ: വയനാട് ഡി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ് സീനിയർ നേതാവുമായ പെരുന്തട്ട എം.എം. രമേശൻ മാസ്റ്റർ (86) നിര്യാതനായി. ജില്ല ട്രഷറർ, കൽപറ്റ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, കൽപറ്റ മുനിസിപ്പൽ കൗൺസിലർ, കോൺഗ്രസ് അധ്യാപക പ്രസ്ഥാനമായ കെ.പി.ടി യൂനിയൻ ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പെരുന്തട്ട യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ കൂടിയായിരുന്ന രമേശൻ മാസ്റ്റർ കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: സുഷമ ടീച്ചർ. മക്കൾ: ആഭ (സിവിൽ സപ്ലൈസ്), ജിഗീഷു, അമൃത (കെ.എസ്.എഫ്.ഇ മലാപ്പറമ്പ്). മരുമക്കൾ: ഷിനില, രാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പെരുന്തട്ട വീട്ടുവളപ്പിൽ.