സുൽത്താൻ ബത്തേരി: മൈലമ്പാടി മണ്ഡകവയൽ നിരവത്ത് പരേതനായ തോമസിന്റെ ഭാര്യ അന്നക്കുട്ടി (77) നിര്യാതയായി. കോലമ്പറ്റ നെടുങ്ങോട്ടുകുടി കുടുംബാംഗമാണ്. മകൻ: ബിനു (മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി, മീനങ്ങാടി സെന്റ് പീറ്റേഴ്സ്, സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ മാനേജിങ് ബോർഡ് ഡയറക്ടർ). മരുമകൾ: ലിന്റു. സംസ്കാരം ഞായറാഴ്ച ഒരു മണിക്ക് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സിറിയൻ കത്തീഡ്രൽ ചർച്ച് സെമിത്തേരിയിൽ നടക്കും.