കണിയാമ്പറ്റ: പ്രമുഖ തന്ത്രിയും ജ്യോതിഷ പണ്ഡിതനും ആയ മാടമന കൃഷ്ണൻ എമ്പ്രാന്തിരി (88) നിര്യാതനായി. ഭാര്യ: ലക്ഷ്മി അന്തർജനം. മക്കൾ: പേരാമ്പ്ര മൊളേരി ഇല്ലം നിർമല അന്തർജനം, സോമസുന്ദരൻ എമ്പ്രാന്തിരി, മഞ്ചേരി തോട്ടേക്കാട് മന രമണി അന്തർജനം, മാടമന വേണു എമ്പ്രാന്തിരി (ജ്യോത്സ്യൻ), കല്ലോടി ചെങ്ങളോട് പെരിമന ഇല്ലം സജിത അന്തർജനം (തങ്ക). മരുമക്കൾ: പേരാമ്പ്ര മൊളേരി ഇല്ലത്ത് രാമചന്ദ്രൻ നമ്പൂതിരി, തൊട്ടിൽപ്പാലം ചേലോട് ഇല്ലം സവിത അന്തർജനം, മഞ്ചേരി തോട്ടേക്കാട് മന ഗോവിന്ദൻ എമ്പ്രാന്തിരി, അഞ്ചുകുന്ന് പെരികമന ഇല്ലത്ത് സരസ്വതി അന്തർജനം, കല്ലോടി ചെങ്ങളോട് പരേതനായ പെരികമന സുരേന്ദ്രൻ നമ്പൂതിരി.