കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് എൽ.പി സ്കൂളിനുസമീപം അശ്വതിയിലെ പരേതനായ പി. ഗംഗാധരൻ നായരുടെ (റിട്ട. ഡി.ജി.എം, വിജിലൻസ്, സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ) ഭാര്യ പെരളത്ത് പനയന്തട്ട പി.പി. രാധയമ്മ (83) നിര്യാതയായി. മക്കൾ: ഇന്ദുലേഖ, ജയചന്ദ്രൻ (മുംബൈ), മധുസൂദനൻ (ദുബൈ). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ദീപ, മല്ലിക. സഹോദരങ്ങൾ: ചന്ദ്രശേഖരൻ നായർ (കെ.എസ്.ഇ.ബി മുൻ എൻജിനീയർ), ചന്ദ്രിക, സുഭാഷിണി, പരേതരായ കമലാവതിയമ്മ, അപ്പുക്കുട്ടൻ നായർ, വേണുഗോപാലൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തറവാട് ശ്മശാനത്തിൽ.