കൊടുവള്ളി: കോഴിക്കോട് റസ്കർ ട്രാവൽസ് ഉടമ കത്തറമ്മൽ കരൂഞ്ഞിയിൽ കെ. മുഹമ്മദ് (മുട്ടായി -55) നിര്യാതനായി. എളേറ്റിൽ ഗോൾഡൻ ഹിൽസ് കോളജ് മാനേജിങ് കമ്മിറ്റി അംഗം, കത്തറമ്മൽ ഗ്രീൻ ഹാർട്ട് ഫൗണ്ടേഷൻ കമ്മിറ്റി ട്രഷററുമാണ്. പിതാവ്: പരേതനായ ഉസ്സയിൻ. മാതാവ്: ആയിഷ. ഭാര്യ: സറീന തറോൽ. മക്കൾ: യാസിർ ഉസ്സയിൻ, ആയിഷ നസ്നി, നാഫിയ, നാജിയ. മരുമകൻ: അഫ്സൽ പൂക്കോട്. സഹോദരങ്ങൾ: ആമിന (വലിയപറമ്പത്ത്), ഖദീജ (മാട്ടുലായി), സുബൈദ (കുണ്ടായി).