കാഞ്ഞിരോട്: കാഞ്ഞിരോട് ശങ്കരവിലാസം സ്കൂളിന് സമീപം തയ്യിൽ ഷഫീനാസിൽ താമസിക്കുന്ന തയ്യിൽ കുഞ്ഞാമിന (85) നിര്യാതയായി. പരേതരായ കുട്ട്യാലിയുടെയും തയ്യിൽ ആയിഷയുടെയും മകളാണ്. ഭർത്താവ്: പരേതനായ വണ്ണാന്റെവളപ്പിൽ അബ്ദുൽ ഖാദർ (മുണ്ടേരി). മക്കൾ: ഹാരിസ് തയ്യിൽ (കാഞ്ഞിരോട്), ഖദീജ, ജമീല, (ഇരുവരും കാഞ്ഞിരോട്), പരേതയായ ആയിഷ. മരുമക്കൾ: ഹസൻകുട്ടി (മാനന്തവാടി), കുഞ്ഞാലി (ജ്യോതി നഗർ സിദ്ധാപുരം), കെ.ടി. ഹാഷിം (പടന്നോട്ട് മൊട്ട), അസൂറാസ് (കൂടാളി). സഹോദരങ്ങൾ: ഹമീദ് (കൂടാളി), ആസിയ (പള്ളിപ്പറമ്പ്), അലീമ, സൈനബ (ഇരുവരും കാഞ്ഞിരോട്), പരേതയായ ഖദീജ (തലമുണ്ട).