മാത്തിൽ: പെരിന്തട്ടയിലെ വി.വി. ചന്ദ്രൻ (54) നിര്യാതനായി. സി.പി.എം പെരിന്തട്ട ലോക്കൽ കമ്മിറ്റിയംഗം, കർഷകസംഘം പെരിങ്ങോം ഏരിയ കമ്മിറ്റിയംഗം, മോട്ടോർ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പെരിങ്ങോം ബ്ലോക്ക് ജോ. സെക്രട്ടറി, പെരിങ്ങോം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കർഷകസംഘം പെരിന്തട്ട വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ വി.വി. ചന്തു. മാതാവ്: വലിയ വളപ്പിൽ നാരായണി. ഭാര്യ: സരിത (പയ്യന്നൂർ സഹകരണ ആശുപത്രി ജീവനക്കാരി). മകൻ: വിവേകാനന്ദൻ (തവിടിശ്ശേരി ഗവ. ഹൈസ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ: വി.വി. നളിനി (സി.പി.എം പെരിന്തട്ട സൗത്ത് ബ്രാഞ്ചംഗം), ഉഷ (പയ്യന്നൂർ തെരു).