തളിപ്പറമ്പ്: ഉദയഗിരി തുമരക്കാട് പരേതനായ വടക്കേപുരയിൽ കുഞ്ഞിരാമന്റെ ഭാര്യ ഐ. കുഞ്ഞിപ്പാറു (74) നിര്യാതയായി. മക്കൾ: ഐ. ദിവാകരൻ (റിപ്പോർട്ടർ, മലയാള മനോരമ, തളിപ്പറമ്പ്), പ്രീത കോട്ടക്കടവ് (സിയോറ ഫാഷൻസ്, കരുവഞ്ചാൽ), ഷാജു (അപ്പോളോ സ്റ്റീൽസ്, ചെറുപുഴ). മരുമക്കൾ: പ്രമീള (കരിമ്പം), പി. ചന്ദ്രൻ (കോട്ടക്കടവ്), മഞ്ജു (ചെറുപുഴ). സഹോദരങ്ങൾ: ഐ. ദാമോദരൻ (റിട്ട. പ്രധാനാധ്യാപകൻ, ചപ്പാരപ്പടവ് ഹൈസ്കൂൾ), ലക്ഷ്മി (ചപ്പാരപ്പടവ്), ഭാസ്കരൻ (ബംഗളൂരു), ദേവി (റിട്ട. അധ്യാപിക, കരിവെള്ളൂർ). മൃതദേഹം ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 12 വരെ കരുവഞ്ചാൽ കോട്ടക്കടവിലുള്ള മകളുടെ വീട്ടിലും തുടർന്ന് ഒന്നുമുതൽ ചപ്പാരപ്പടവ് തിരുങ്കുളത്തെ തറവാട് വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം രണ്ടിന് തിരുങ്കുളം പൊതുശ്മശാനത്തിൽ.