എടക്കാട്: താഴെ ചൊവ്വയിലെ ഉമ്മർ നഗർ ഹൗസിങ് കോളനിയിൽ കാദംബരിയിൽ ചാരു പിലാക്കാട്ട് (76) നിര്യാതനായി. കൊച്ചിൻ ഷിപ് യാർഡ് റിട്ട. എൻജിനീയറായിരുന്നു. ഭാര്യ: രാജലക്ഷ്മി (റിട്ട. അധ്യാപിക, ചിന്മയ ബാലഭവൻ, കണ്ണൂർ, അജന്ത സ്റ്റീൽ കണ്ണൂർ). മക്കൾ: ഡോ. ശിവപ്രിയ (അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്), വിഗ്നേഷ് (എൻജിനീയർ, യു.എസ്.എ). മരുമകൻ: ഡോ. അർജിത് (പി.എച്ച്.സി മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: രാമൻ (വൈത്തിരി), ചന്ദ്രശേഖരൻ (കൊയിലാണ്ടി), ദാക്ഷായണി, ഹൈമാവതി, പരേതരായ ലീല, ഗിരിജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.