കണ്ണൂർ: ബാങ്ക് റോഡിൽ സൂര്യകാന്ത് പുരുഷോത്തം മകൈച്ച (84) നിര്യാതനായി. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റും റോട്ടറി ക്ലബ്, കണ്ണൂർ മാനേജ്മെന്റ് അസോസിയേഷൻ, ജേസി ക്ലബ്, ടെന്നിസ് ക്ലബ്, ഗുജറാത്ത് അസോസിയേഷൻ, കേരള ടെക്സ്റ്റൈൽ എക്സ്പോർട്ട് ഓർഗനൈസേഷൻ എന്നിവയുടെ ഭാരവാഹിയുമായിരുന്നു. ഭാര്യ: ദമയന്തി ബെൻ. മക്കൾ: സച്ചിൻ, രോഹിൽ. മരുമക്കൾ: നിയതി, ഭാമിനി. സഹോദരങ്ങൾ: ലക്ഷ്മികാന്ത്, പരേതരായ സുശീല ബെൻ, ഭഗവാൻദാസ്, ഗോപാൽദാസ്, ശാന്തിലാൽ, ചന്ദ്രകാന്ത്. സംസ്കാരം ചൊവ്വാഴ്ച നാലിന് പയ്യാമ്പലം ഗുജറാത്തി ശ്മശാനത്തിൽ.