അഞ്ചരക്കണ്ടി: വ്യവസായ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മുരിങ്ങേരിയിലെ എ. ബാബുരാജ് (64) നിര്യാതനായി. പരേതരായ പൊക്കൻ മാസ്റ്ററുടെയും യശോദയുടെയും മകനാണ്. മുരിങ്ങേരി യു.പി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗം, അമ്പനാട് ശ്രീ മുത്തപ്പൻ ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി, എസ്.എൻ.ഡി.പി മുരിങ്ങേരി ശാഖ യോഗം സെക്രട്ടറി, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് കെ.എസ്.എസ്.പി.എ അഞ്ചരക്കണ്ടി മണ്ഡലം സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.പി. ബീന (റിട്ട. പ്രഥമാധ്യാപിക മുരിങ്ങേരി യു.പി സ്കൂൾ). മക്കൾ: അമൽരാജ്, സോഫ്റ്റ്വെയർ എൻജിനീയർ, എറണാകുളം), പൂജ (സിവിൽ എൻജിനീയർ ബഹ്റൈൻ). മരുമക്കൾ: ആനന്ദ് (ബഹ്റൈൻ), അഞ്ജലി (എറണാകുളം). സഹോദരങ്ങൾ: നിരൂപ, അനിത, നിഷ, ദിനേശൻ, പരേതനായ ഗിരീശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അഞ്ചരക്കണ്ടി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.