മേപ്പയൂർ: നിടുമ്പൊയിലിലെ സജീവ കോൺഗ്രസ് പ്രവർത്തകനും മാധ്യമമടക്കം വിവിധ ദിനപത്രങ്ങളുടെ ഏജന്റുമായ എഴുവലത്ത് താമസിക്കും എടവന മീത്തൽ രാജൻ (61) നിര്യാതനായി. പരേതരായ ചാത്തപ്പൻ-പാച്ചി എന്നിവരുടെ മകനാണ്. ഭാര്യ: അനിത. മക്കൾ: ചിത്രലേഖ, ശ്രീനിവാസൻ. മരുമകൻ: രഞ്ജിത്ത് കൊഴുക്കല്ലൂർ. സഹോദരങ്ങൾ: കാർത്ത്യായനി, ഇ.എം. വിജയൻ (പത്ര ഏജന്റ്), രാധ കാവുന്തറ, ഇ.എം. ജനാർദനൻ (ചെത്തുതൊഴിലാളി ക്ഷേമനിധി ഓഫിസ് കോഴിക്കോട്). സഞ്ചയനം ശനിയാഴ്ച.